എത്ര മോശം ആവശ്യക്കാർ!
എത്ര മോശം ആവശ്യക്കാർ!
ഒരിക്കൽ ഉമർ ഇബ്നു അബ്ദിൽ അസീസ് -رَحِمَهُ اللَّهُ- ഒരാളുടെ അടുക്കൽ കൂടി നടന്നു പോവുകയായിരുന്നു. അയാളുടെ കയ്യിൽ ചെറിയ കല്ലുകളുണ്ടായിരുന്നു. അത് കൊണ്ട് അയാൾ കളിച്ചു കൊണ്ടിരിക്കുന്നു. അതോടൊപ്പം അയാൾ ഇപ്രകാരം പറയുന്നുണ്ടായിരുന്നു: "അല്ലാഹുവേ! എനിക്ക് സ്വർഗീയ സ്ത്രീകളെ വിവാഹം ചെയ്തു തരണേ!."
അപ്പോൾ ഉമർ ഇബ്നു അബ്ദിൽ അസീസ് -رَحِمَهُ اللَّهُ- അയാളുടെ അടുക്കലേക്ക് വന്ന് കൊണ്ട് പറഞ്ഞു: "എത്ര മോശം ആവശ്യക്കാരനാണ് നീ! നിനക്ക് ആ കല്ലുകൾ വലിച്ചെറിയുകയും അല്ലാഹുവിനോടുള്ള ദുആയിൽ നിഷ്കളങ്കത കാണിക്കുകയും ചെയ്തു കൂടായിരുന്നോ?!" (ഹിൽയ/അബൂ നഈം: 5/278)
ശൈഖ് അബ്ദു റസാഖ് അൽ ബദർ -حَفِظَهُ اللَّهُ- പറയുന്നു: "ഈ കാലത്ത് ജനങ്ങളുടെ കൈകളിൽ ഈ കല്ലുകൾ വേറെ നിറത്തിലാണ് കണ്ടു കൊണ്ടിരിക്കുന്നത്. ബഹുഭൂരിപക്ഷം സമയത്തും കൈകളേക്കാൾ മനസ്സും ചിന്തയും വിനോദവും കളികളും കൊണ്ട് തിരക്കിലാക്കി കളഞ്ഞിരിക്കുന്നു.
അല്ലാഹുവിനോടുള്ള ദുആയിലോ ഇബാദത്തിലോ അത് ഏറ്റവും നല്ല രൂപത്തിലായിരിക്കണം എന്ന ചിന്ത പോലുമില്ല.
അവരോട് ചോദിക്കാനുള്ള ഏറ്റവും നല്ല ചോദ്യം : "നിങ്ങൾക്ക് ആ മൊബൈൽ ഓഫ് ചെയ്ത് കൊണ്ട് അല്ലാഹുവിനുള്ള ദുആയിൽ നിഷ്കളങ്കത കാണിച്ച് കൂടേ..?! എന്നാണ്."
(അസർ വ തഅ്ലീഖ്/ശൈഖ് അബ്ദു റസാഖ് അൽ ബദർ)
✍️ സഈദ് ബ്നു അബ്ദിസ്സലാം