ചോദ്യം: അല്ലാഹു -تعالى- ഭൗതികമല്ല എന്ന് പറയാമോ?

ചോദ്യം: അല്ലാഹു -تعالى- ഭൗതികമല്ല എന്ന് പറയാമോ? ഉത്തരം: അല്ലാഹു -تعالى- ഭൗതികമല്ല എ(ന്നോ ഭൌതികമാണ് എന്നോ ഒക്കെ) പറയുന്നത് തെറ്റാണ്. ഇത്തരം കാര്യങ്ങളില്‍ മുഴുകുക എന്നത് എതിര്‍ക്കപ്പെടേണ്ട ബിദ്അത്തുമാണ്. അല്ലാഹു -تعالى-; അവനെ പോലെ മറ്റാരും തന്നെയില്ല. അവനാണ് ആദ്യമേ ഉള്ളവന്‍. എല്ലാ വസ്തുക്കളെയും പടച്ചതുമവനാണ്. നബി-ﷺ-യോട് മുശ്രിക്കുകള്‍ ഉന്നയിച്ചിരുന്ന ചോദ്യങ്ങളെ പോലെയാണിവ. അല്ലാഹു -تعالى- സ്വര്‍ണ്ണം കൊണ്ടാണോ, വെള്ളി കൊണ്ടാണോ, ഇന്നതില്‍ നിന്നാണോ എന്നെല്ലാം അവര്‍ ചോദിച്ചിരുന്നു. ഇതെല്ലാം തന്നെ നിഷിദ്ധമാണ്. ഇത്തരം കാര്യങ്ങള്‍ ചോദിക്കുക എന്നതും പാടില്ല. ഇവക്കെല്ലാമുള്ള ഉത്തരമാണ് അല്ലാഹു -تعالى- ഖുര്‍ആനില്‍ പറഞ്ഞത്: «قُلْ هُوَ اللَّهُ أَحَدٌ اللَّهُ الصَّمَدُ لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ» “പറയുക: അല്ലാഹു; അവന്‍ ഏകനാണ്. അവന്‍ നിരാശ്രയനാണ് (സ്വമദ്). അവന്‍ ജനിക്കുകയോ, ജനനം നല്‍കുകയോ ചെയ്തിട്ടില്ല. അവനെ പോലെ മറ്റൊന്നുമില്ല.” (ഇഖ്ലാസ്: 1-4) ഇത്തരം സംസാരങ്ങള്‍ അവസാനിപ്പിക്കുക. നിനക്ക് യാതൊരു ഉപകാരവും ഇതിലില്ല. (മജ്മൂഉ ഫതാവ ഇബ്നി ഉഥൈമീന്‍: 3/75)
This website was created for free with Own-Free-Website.com. Would you also like to have your own website?
Sign up for free